ചിറ്റാട്ടുകര കമ്പിടി തിരുനാളിന് വന്‍ ഭക്തജനത്തിരക്ക്

Advertisement

Advertisement

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ 254-ാം കമ്പിടി തിരുനാളിനോടനുബന്ധിച്ചുള്ള പിണ്ടി തിരുനാള്‍ ദിനമായ ശനിയാഴ്ച ദേവാലയത്തിലെത്തിയത് ആയിരങ്ങള്‍. ശനിയാഴ്ച വൈകീട്ട് നടന്ന സമൂഹ ബലിയില്‍ അദിലാബാദ് രൂപത ബിഷപ്പ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന തിരുന്നാള്‍ പ്രസിദേന്തി വാഴ്ചയിലും, ഭക്തിനിര്‍ഭരമായ വേസ്പരയിലും നൂറുകണക്കിന് വിശ്വസികള്‍ പങ്കെടുത്തു. ഫാദര്‍ ഡേവിസ് പുലിക്കോട്ടില്‍ സീനിയര്‍ ചടങ്ങുകള്‍ കാര്‍മ്മികത്വം വഹിച്ചു. ശനിയാഴ്ച നടന്ന കുടുംബ കൂട്ടായ്മകളുടെയും സമുദായങ്ങളുടെയും അമ്പു പ്രദക്ഷിണങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാത്രി 11 മണിയോടെ ദേവാലയത്തിലെത്തി സമാപിച്ചു. വൈകീട്ട് ചക്കന്തറ സമുദായം നേതൃത്വം നല്‍കുന്ന പഞ്ചവാദ്യവും, കാല്‍വരി അമ്പു സമുദായം നേതൃത്വം നല്‍കുന്ന പാണ്ടിമേളവും പള്ളി തിരുമുറ്റത്ത് അരങ്ങേറി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ദിവ്യബലിയും 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയും നടന്നു.