സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തിരുവളയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ടി മധുരം.

Advertisement

Advertisement

സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തിരുവളയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ടി മധുരം. സ്വര്‍ണ്ണ മെഡല്‍ നേട്ടവുമായി അലീഷ്ബ ബിജുവും ഫാത്തിമ്മ നസ്രീനയും. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വച്ചാണ് ഇരുപത്തിയഞ്ചാമത് തൈക്കോണ്ട ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആല്‍ത്തറ കേജ് സ്‌പോട്‌സ് മാര്‍ഷ്യല്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. റഫറിയും തൈക്കോണ്ടോ പരിശീലകനുമായ ബഷീര്‍ താമരത്തിന്റെ ശിക്ഷണത്തിലാണ് ഇരുവരും പഠിക്കുന്നത്. അലീഷ്ബ ഓപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും അമേച്ചര്‍ വിഭാഗത്തില്‍ വെള്ളിയും നേടിയാണ് സ്‌കൂളിനും നാടിനും അഭിമാനമായി മെഡല്‍ നേട്ടം കരസ്ഥമാക്കിയത്. ഫാത്തിമ്മനസറീന്‍ അണ്ടര്‍ 44 വിഭാഗത്തില്‍ സ്വര്‍ണ്ണവും നേടി.
രണ്ടു പേരും വടക്കേക്കാട് തിരുവളയന്നൂര്‍ സ്‌കൂളിലെ വിദ്യര്‍ത്ഥിനികളാണ്.ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പളളിക്കര ഷൈമ ദമ്പതികളുടെ മകളാണ് അഞ്ചാം ക്ലാസുകാരിയായ അലീഷ്ബ. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ്മ നസ്രീന തിരുവളയന്നൂര്‍ സ്വദേശിനിയാണ്.