വെള്ളാറ്റഞ്ഞൂര്‍ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്ര പൂരമഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു.

Advertisement

Advertisement

വെള്ളാറ്റഞ്ഞൂര്‍ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്ര പൂരമഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. ഫെബ്രുവരി 21,22,23 തിയ്യതികളിലായാണ് പൂരാഘോഷങ്ങള്‍ നടക്കുക. ജനുവരി 16 ചൊവ്വാഴ്ച്ച പൂരം കൊടികയറും. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസ അയ്യര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കും. ജനുവരി 19, 20, 21 തിയ്യതികളില്‍ ദേശ പറയെടുപ്പ് നടക്കും. ക്ഷേത്രോത്സവ വേദിയില്‍ 20 ശനിയാഴ്ച്ച കലാസന്ധ്യ, 21 ന് ആദര സന്ധ്യയില്‍ കേരള സര്‍ക്കാറിന്റെ വയോമിത്രം അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ട മുന്‍ മേല്‍ശാന്തി മൂത്തമന പരമേശ്വരന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങിയവരെ ആദരിക്കും. തുടര്‍ന്ന് ഗാനമേളയും നടക്കും. 22 ന് ദേവസ്വം പൂരം, മറ്റ് ഉത്സവ കമ്മറ്റികളുടെ ഉത്സവാഘോഷങ്ങള്‍ എന്നിവ നടക്കും. ഉത്സവ പ്രചരണ നോട്ടീസ് ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസ അയ്യര്‍ ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അമ്മാത്തിന് നല്‍കി പ്രകാശനം ചെയ്തു.