എയ്യാല്‍-ചിറ്റിലാന്‍കാട് സ്‌നേഹക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എയ്യാല്‍ ചില്ല കള്‍ച്ചറല്‍ സെന്ററില്‍വച്ച് ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു.

Advertisement

Advertisement

എയ്യാല്‍-ചിറ്റിലാന്‍കാട് സ്‌നേഹക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എയ്യാല്‍ ചില്ല കള്‍ച്ചറല്‍ സെന്ററില്‍വച്ച് ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു.
ഒഡീഷയില്‍ വച്ചുനടന്ന ആള്‍ ഇന്ത്യാ യൂണിവേഴ്‌സിറ്റി അത്‌ലാറ്റിക്‌സ് മീറ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ സാലിഹ കെ.എച്ച്, ഗുരുവായൂര്‍ ശ്രീകിഷ്ണ സ്‌കൂളില്‍നിന്ന് ദീര്‍ഘനാളത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്ത ശ്രീ.സുരേന്ദ്രന്‍, ബവ്‌കോയില്‍ നിന്ന് വിരമിച്ച ജയേന്ദ്ര പ്രസാദ്,
വെള്ളാറ്റഞ്ഞൂര്‍ സഹകരണ സംഘം ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സക്കീര്‍ ഹുസൈന്‍,
എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി പൊന്നാടയണിയിച്ച് ആദരിച്ചു.കാമ്പുറം ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന്,കെ.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ആദരവ് പരിപാടി കടങ്ങോട് പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍എം.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാറ്റഞ്ഞൂര്‍ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി പി.എ.ഉണ്ണികൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ചടങ്ങില്‍പങ്കെടുത്തവര്‍ക്ക് ശിവന്‍ പന്തായില്‍ നന്ദി പറഞ്ഞു. പൗരപ്രമുഖരായ തമ്പി പനക്കല്‍, ശിവന്‍ പന്തായില്‍, ഉമ്മര്‍ സുലൈമാന്‍, ചന്ദ്രന്‍ കാമ്പുറം, സുദര്‍ശന്‍, സെലില്‍, ബെന്നി പനക്കല്‍, ജലീല്‍, സരിത ശിവന്‍, ഷൈനി തമ്പി എന്നിവര്‍ നേതൃത്വം നല്‍കി. ആദരവ് പരിപാടിയോടനുബന്ധിച്ചു നടന്ന സംഗീത നൃത്തപരിപാടിയ്ക്ക്
ദേവിക ശിവന്‍, ഷൈനി തമ്പി, നിത മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.