പിണ്ടി പെരുന്നാളോടനുബന്ധിച്ച് കുന്നംകുളം നടുപന്തി വലിയങ്ങാടിയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പവലയിന്‍ തയ്യാറാക്കി

Advertisement

Advertisement

പിണ്ടി പെരുന്നാളോടനുബന്ധിച്ച് കുന്നംകുളം ലെജന്‍ഡ് ക്ലബും എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടുപന്തി വലിയങ്ങാടിയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പവലയിന്‍ തയ്യാറാക്കി. ബോവല്‍ക്കരണ പോസ്റ്ററുകളും, മത്സരങ്ങള്‍, സെല്‍ഫി പോയിന്റ് , ഹെല്‍പ് ലൈന്‍ നമ്പറുകളുടെ പ്രചരണം തുടങ്ങിയവ സ്റ്റാളില്‍ തയ്യാറാക്കിയിരുന്നു. അസി എക്‌സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജരുമായ പി.കെ.സതീഷ് പവലയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മിനി മോന്‍സി അധ്യക്ഷയായി.