മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി

Advertisement

Advertisement

സെന്റ് തോമസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിനാണ് കൊടിയേറിയത്. രാവിലെ ദിവ്യബലിയെ തുടര്‍ന്ന് വികാരി ഫാ. ഷാജു ഊക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചു. സഹവികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി സഹകാര്‍മ്മികനായിരുന്നു. ജനുവരി 13,14 തീയതികളിലാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്. 13-ാം തിയ്യതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു വെയ്ക്കും. കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. 14-ാം തിയ്യതി ഞായറാഴ്ച രാവിലെ 6 നും, 7.30 നും ഉച്ചതിരിഞ്ഞ് 5.30 ന് ദിവ്യബലിയും രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും ഉണ്ടായിരിക്കും. ഫാ. പ്രതീഷ് കല്ലറയ്ക്കല്‍ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാദര്‍ ജസ്റ്റിന്‍ പൂഴിക്കൂന്നേല്‍, തിരുന്നാള്‍ സന്ദേശം നല്‍കും.