ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ കാല്‍നട ജാഥ സംഘടിപ്പിച്ചു

Advertisement

Advertisement

റെയില്‍വേ യാത്ര ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ. ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ കേച്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ കാല്‍നട ജാഥ സംഘടിപ്പിച്ചു. എരനെല്ലൂര്‍ സെന്ററില്‍ സി.പി.ഐ.എം. കുന്നംകുളം ഏരിയ കമ്മിറ്റി അംഗം ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പ്രചരണ ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മേഖല സെക്രട്ടറി സച്ചിന്‍ പ്രകാശ് ക്യാപ്റ്റനായും പി.എസ്.സഹല വൈസ് ക്യാപ്റ്റനായും, എം.ബി സുജിത്ത് മാനേജരുമായ ജാഥ മേഖലയിലെ വിവിധ യൂണിറ്റുകളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മഴുവഞ്ചേരി എ കെ.ജി. സെന്ററില്‍ സമാപിച്ചു.
ഫഹദ് മുസ്തഫ, പി.കെ.അജാസ് പി.ആര്‍ രാഹുല്‍, ദീപ സുജിത്ത്, മുത്തലീഫ്, വിഷ്ണു വിജയന്‍, വി.എ നിസാം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.