ഗോൾഡൻ ഗ്ലോബ്‌: ക്രിസ്‌റ്റഫർ നോളൻ മികച്ച സംവിധായകൻ, നടൻ കിലിയൻ മർഫി, എമ്മ സ്‌റ്റോൺ നടി

Advertisement

Advertisement

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ഓപ്പണ്‍ഹെയ്‌മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്‌മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി.