പുന്നയൂര്‍ കുഴിങ്ങരയില്‍ ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്.

Advertisement

Advertisement

പുന്നയൂര്‍ കുഴിങ്ങരയില്‍ ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്.അവിയൂര്‍ സ്വദേശികളായ മാമ്പുള്ളി വീട്ടില്‍ 36 വയസുള്ള സുധീഷ്, കപ്ലേങ്ങാട്ട് 38 വയസുള്ള സച്ചിന്‍, എടക്കഴിയൂര്‍ സ്വദേശി 70 വയസുള്ള കുഞ്ഞുമൊയ്തീന്‍ ഹാജി, എടക്കര സ്വദേശി ചിറ്റാറയില്‍ 34 വയസുള്ള മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച്ച രാത്രി കൊച്ചന്നൂര്‍ മന്ദലാംക്കുന്ന് റോഡില്‍ കുഴിങ്ങര രവി റോഡ് ജങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. ഡ്യൂക്ക് ബൈക്കും ആക്റ്റീവ സ്‌കൂട്ടരും തമ്മിലായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹന യാത്രികരും വിവരമറിയിച്ചതിനെ തുടര്‍ന്ന് അകലാട് മൂന്നൈനി വി – കെയര്‍, അകലാട് നബവി, എടക്കഴിയൂര്‍ ലൈഫ് കെയര്‍ എന്നീ ആംബുലന്‍സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.