കാട്ടകാമ്പാല്‍ സ്രായിക്കടവ് മേഖലയില്‍ അടക്കമോഷണം വ്യാപകമാകുന്നു.

Advertisement

Advertisement

കാട്ടകാമ്പാല്‍ സ്രായിക്കടവ് മേഖലയില്‍ അടക്കമോഷണം വ്യാപകമാകുന്നു. സ്രായിക്കടവ് റോഡില്‍ പകിടപ്പറമ്പില്‍ വിജയന്റെ വീട്ടില്‍ നിന്നാണ് ഞായറാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉണക്കാന്‍ ഇട്ടിരുന്ന മൂന്ന് ചാക്കോളം അടക്ക മോഷണം പോയത്. കഴിഞ്ഞ മാസവും ഇവിടെനിന്ന് അടക്ക മോഷ്ടിച്ചിട്ടുണ്ട്. ഉണക്കി ചാക്കില്‍ കെട്ടി കാര്‍ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന 8 ചാക്ക് അടക്കയാണ് അന്ന് നഷ്ടപ്പെട്ടത്. രണ്ടുതവണയായി ഏകദേശം ഒന്നര ലക്ഷം രൂപയോളം വിലവരുന്ന അടയ്ക്കയാണ് നഷ്ടമായത്. കുന്നംകുളം പോലീസില്‍ പരാതി നല്‍കി. മേഖലയില്‍ സിസിടിവി ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സഹായമായി. എത്രയും വേഗം മോഷ്ടാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു