പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വടക്കേ പിടിപ്പുര മാളിക നവീകരിക്കുന്നു

Advertisement

Advertisement

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വടക്കേ പിടിപ്പുര മാളിക നവീകരിക്കുന്നു. മലങ്കര സഭയുടെ പൈതൃക സ്മാരക മന്ദിരങ്ങളില്‍ ഒന്നായി കണക്കാക്കുന്ന ദേവാലയത്തിന്റെ വടക്കേ പടിപ്പുരമാളികയിലാണ് ആദ്യകാലങ്ങളില്‍ പള്ളിയിലെത്തുന്ന തിരുമേനിമാര്‍ താമസിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ മലങ്കര സഭയുടെ ഭരണ സിരാകേന്ദ്രമായിരുന്നു ഈ മാളിക .കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായതിനാലാണ് പഴമ ഒട്ടും നഷ്ടപ്പെടാതെ ഇടവക മാളിക നവീകരിക്കാന്‍ തീരുമാനിച്ചത്. ദനഹാ പെരുന്നാളിന്റെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക്, സഹ വികാരി ഫാദര്‍ ആന്റണി പൗലോസ്, കൈസ്ഥാനി സന്തോഷ് സി. ജെ, സെക്രട്ടറി സലിന്‍ സി സൈമണ്‍ , പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പടിപ്പുര മാളികയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിരവധി വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.