ഇന്ത്യന്‍ പെന്തകോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ 48 മത് കണ്‍വെന്‍ഷന്‍ സമാപിച്ചു.

Advertisement

Advertisement

നാലു ദിവസങ്ങളിലായി നടന്നുവന്നിരുന്ന ഇന്ത്യന്‍ പെന്തകോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ 48 മത് കണ്‍വെന്‍ഷന്‍ സമാപിച്ചു. ജനുവരി 4 മുതല്‍ 7 വരെ പോര്‍ക്കുളം രഹബേത്ത് സെന്ററിലായിരുന്നു കണ്‍വെന്‍ഷന്‍ നടന്നത്. 4 ന് കുന്നംകുളം സെന്റ്ര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്ത യോഗങ്ങളില്‍ വിവിധ ദിവസങ്ങളിലായി വൈകിട്ട് 7 മുതല്‍ 9 വരെ പാസ്റ്റര്‍മാരായ കെ.ജെ തോമസ് കുമളി, ജെയിംസ് ജോര്‍ജ്ജ് പത്തനാപുരം, പോള്‍ ഗോപാലകൃഷ്ണന്‍ കൊച്ചറ എന്നിവര്‍ ദൈവവചന പ്രഘോഷണം നടത്തി. ശനിയാഴ്ച നടന്ന പകല്‍ യോഗത്തില്‍ ഡോക്ടര്‍ ജേക്കബ് മാത്യു ക്ലാസുകള്‍ നയിച്ചു. എല്ലാ ദിവസവും സെന്റര്‍ ക്വയര്‍ ടീമിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 9 മുതല്‍ ഒരു മണി വരെ നടന്ന സംയുക്ത ആരധനയില്‍ പാസ്റ്റര്‍മാരായ സാം വര്‍ഗ്ഗീസ്, എബ്രഹാം ജോര്‍ജ്ജ് ആലപ്പുഴ എന്നിവര്‍ ദൈവ വചനം പ്രസംഗിച്ചു. ഉച്ച ഭക്ഷണ ശേഷം പിവൈ.പി.എ , സണ്‍ഡേ സ്‌കൂള്‍ എന്നിവരുടെ യോഗങ്ങളോടെ കണ്‍വെന്‍ഷന് സമാപനമായി. 4 ദിവസങ്ങളിലായി നടന്ന പരിപാടികള്‍ക്ക് കുന്നംകുളം സെന്റര്‍ ശുശ്രൂഷകര്‍ നേതൃത്വം നല്‍കി.