പെങ്ങാമുക്ക് മൂലേപ്പാട് ബസ്സേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു.

Advertisement

Advertisement

പെങ്ങാമുക്ക് മൂലേപ്പാട് ബസ്സേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവകദിനാഘോഷങ്ങള്‍ക്ക് കൊടിയേററി’ തുടര്‍ന്ന് പള്ളിയിലേക്ക് വിശ്വാസികള്‍ വഴിപാടായി നല്‍കിയ വസ്തുക്കളുടെ ലേലവും നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ ആത്മീയ സംഘടനകളുടെ വാര്‍ഷിക സമ്മേളനം ഫാദര്‍ വര്‍ഗ്ഗീസ് ലാല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാദര്‍ ബാബു ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നവ എപ്പിസ്‌ക്കോപ്പമാരായി അഭിഷക്തരായ ഫാ. ജോണ്‍ ഉറൂമ്പില്‍ , ജോസഫ് തോലത്ത് എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. തുടര്‍ന്ന് ഇടവകാഗംങ്ങളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു. ആഘോഷങ്ങള്‍ക്ക് വികാരി ഫാദര്‍ ബാബു ചെറുവത്തൂര്‍, കൈസ്ഥാനി പി. യു ഷാജന്‍, സെക്രട്ടറി മെറീഷ് സഖറിയ എന്നിവര്‍ നേതൃത്വം നല്‍കി.