പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കി.

Advertisement

Advertisement

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കി. പോര്‍ക്കുളം പഞ്ചായത്തിലെ അകതിയൂര്‍ വാര്‍ഡിലെ അര്‍ഹരായ 8 കുടുബങ്ങള്‍ക്കാണ് ഗ്യാസ് സിലിണ്ടറും സ്റ്റൗവ്വും വിതരണം ചെയ്തത്. ബി.ജെ.പി പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ട്രഷറര്‍ കെ. ആര്‍ അനീഷ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വിഗീഷ് അപ്പു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ ജെബിന്‍ , വാര്‍ഡ് മെമ്പര്‍ നിമിഷ വിഗീഷ്, ജില്ലാ കമ്മിറ്റി യഗം സി.എസ് പ്രതാപന്‍, ബൂത്ത് പ്രസിഡന്റ് എ.കെ പത്മനാദന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.