പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ചാവക്കാട് ബി.ആര്‍.സി. ഹാളില്‍ ഐഡിയ 2023 ത്രിദിന ശില്‍പശാലക്ക് തുടക്കമായി

Advertisement

Advertisement

പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ചാവക്കാട് ബി.ആര്‍.സി. ഹാളില്‍ ഐഡിയ 2023 ത്രിദിന ശില്‍പശാലക്ക് തുടക്കമായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.അഷിത ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ് അധ്യക്ഷയായി. ചാവക്കാട് ബി.ആര്‍.സി. ട്രെയിനര്‍ സംഗീത എം.ടി. സംസാരിച്ചു. കൊച്ചന്നൂര്‍ സ്‌കൂളിലെ അജിത് ഇ.ടി, ചാവക്കാട് എം.ആര്‍.എം.എമ്മിലെ പി.സുമ എന്നിവര്‍ നേതൃത്വം നല്‍കും. 40 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കന്റി വിദ്യഭ്യാസം പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക വിഭവങ്ങളും സാധ്യതകളും കണ്ടെത്തി, പുത്തന്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ വരുമാനം നേടു കയും ജീവിത വിജയം നേടാന്‍ കഴിയുന്ന തരത്തില്‍ കുട്ടികളെ ശാക്തീകരിക്കുകയാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. കുട്ടികളില്‍ സംരംഭകത്വ നൈപുണ്യവികസനത്തിന് വേണ്ടിയാണ് ത്രിദിന ശില്‍പശാല ബിആര്‍സികളില്‍ സംഘടിപ്പിക്കുന്നത്.