ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സൈക്കിളോട്ട മത്സരം നടത്തി.

Advertisement

Advertisement

ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സൈക്കിളോട്ട മത്സരം നടത്തി. തിരൂര്‍ പ്രകൃതി ഗ്രാമം ഡയറക്ടര്‍ ഡോ. പി.എ. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജീവ പ്രസിഡണ്ട് പി. ഐ. സൈമണ്‍ അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത്, ഷാജന്‍ ആളൂര്‍, ഷാഫിറലി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മമ്മിയൂര്‍ ജംഗ്ഷനില്‍ നിന്ന് 10.5 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി പുരുഷ വിഭാഗത്തില്‍ ചാള്‍സ് പേരകവും സ്ത്രീ വിഭാഗത്തില്‍ രഹന ചാവക്കാടും ഒന്നാമതെത്തി. നല്ല ജീവന പ്രസ്ഥാനത്തിന്റെ സൈക്കിള്‍ യാത്രക്ക് ബുധനാഴ്ച മഞ്ജുളാല്‍ പരിസരത്ത് നല്‍കുന്ന സ്വീകരണ സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.