ഡി.വൈ.എഫ്.ഐ. ചൂണ്ടല്‍ മേഖല കമ്മിറ്റി കാല്‍നടജാഥ സംഘടിപ്പിച്ചു.

Advertisement

Advertisement

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ. ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാര്‍ത്ഥം ചൂണ്ടല്‍ മേഖല കമ്മിറ്റി കാല്‍നടജാഥ സംഘടിപ്പിച്ചു.
റെയില്‍വേ യാത്ര ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന്റെ ഭാഗമായി
ചൂണ്ടല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രചരണ കാല്‍നട
ജാഥ പാറന്നൂരില്‍ ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റി അംഗം എം.ബി. പ്രവീണ്‍ ഉദ്‌ലാടനം ചെയ്തു.
മേഖല സെക്രട്ടറി
സി.ജെ. ജിതിന്‍
ക്യാപ്റ്റനായും, കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി അംഗം ഭാഗ്യബാബു
വൈസ് ക്യാപ്റ്റനായും,
മേഖല പ്രസിഡണ്ട് സി.എ. നന്ദന്‍
മാനേജരുമായ ജാഥ മേഖലയിലെ വിവിധ യൂണിറ്റുകളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി
ചൂണ്ടല്‍ സെന്ററില്‍ സമാപിച്ചു. സമാപനയോഗം ഡിവൈഎഫ്‌ഐ മുന്‍ കേന്ദ കമ്മിറ്റി അംഗം ടി..കെ.വാസു ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളില്‍ മേഖല ഭാരവാഹികളായ ഹസനുല്‍ ബന്ന, എം.ശിവദാസ്, സി.എസ്. അഖില്‍ ബാലസംഘം ഏരിയാ സെക്രട്ടറി ലെനിന്‍
എന്നിവര്‍ സംസാരിച്ചു.