സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കുന്ന പ്രവാസികളെ ഒരു സര്‍ക്കാരിനും അവഗണിക്കാനാവില്ലെന്ന് ഇ.ടി. ടൈസണ്‍ എം.എല്‍.എ.

Advertisement

Advertisement

സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കുന്ന പ്രവാസികളെ ഒരു സര്‍ക്കാരിനും അവഗണിക്കാനാവില്ലെന്ന് ഇ.ടി. ടൈസണ്‍ എം.എല്‍.എ. പറഞ്ഞു. പ്രവാസി ഫെഡറേഷന്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയംഗം പി.പി പ്രഭാത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സജീവ്, മണ്ഡലം സെക്രട്ടറി അഭിലാഷ്.വി ചന്ദ്രന്‍, പ്രസിഡണ്ട് പി.എം തൈമൂര്‍, ട്രഷറര്‍ കെ.വി അലികുട്ടി, സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ.രാജേശ്വരന്‍, ഏങ്ങണ്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി സേവ്യര്‍ പുലിക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു