മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളില്‍ ഗംഗ ശശിധരന്‍ വയലിനില്‍ നാദ കുളിര്‍മഴ തീര്‍ത്തു.

Advertisement

Advertisement

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളില്‍ ഗംഗ ശശിധരന്‍ വയലിനില്‍ നാദ കുളിര്‍മഴ തീര്‍ത്തു. ആസ്വാദകരുടെ മനം നിറച്ച വിസ്മയ പ്രകടനമാണ് ഗംഗ ശശിധരന്‍ കാഴ്ചവച്ചത്. അങ്ങാടിപ്പുറം ദേവിപ്രസാദ് മൃദംഗത്തിലും തൃപ്പൂണിത്തുറ ശ്രീകുമാര്‍ തവിലിലും മണ്ണൂര്‍ ഉണ്ണിക്കൃഷ്ണന്‍ ഘടത്തിലും പക്കമേളം ഒരുക്കി. വൈക്കം വിജയകുമാര്‍ റിഥം പാഡിലും അനിത് ജോയ് കീബോര്‍ഡിലും പങ്കാളികളായി.