മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന മഹാദുദ്രയജ്ഞത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിന് തുടക്കമായി.

Advertisement

Advertisement

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന മഹാദുദ്രയജ്ഞത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിന് തുടക്കമായി. കൈലാസം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സെമിനാര്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശങ്കര്‍ , മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആര്‍. ജയകുമാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം കെ.കെ.ഗോവിന്ദ ദാസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍.കെ. ബൈജു , ജീവനക്കാരുടെ പ്രതിനിധി വി. രാജേഷ് ബാബു എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെ പ്രസക്തിയെ കുറിച്ച് കോ-ഓഡിനേറ്റര്‍ ഡോ.സി.എം. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരി പരിപാടികളില്‍ സനാന്തന ധര്‍മ്മം എന്ന വിഷയത്തില്‍ ഡോ: മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് പ്രഭാഷണം നടത്തി. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം, എസ്. മഹാദേവന്റെ സംഗീത കച്ചേരി എന്നിവയും ഉണ്ടായിരുന്നു