മദ്യവിമുക്ത നാടെന്ന സ്വപ്‌നത്തിലേക്ക് നാട് ചുവട് വെയ്ക്കുന്നതായി ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ

Advertisement

Advertisement

വേലൂര്‍ പഞ്ചായത്തിലെ കുട്ടികളുടെ ഗ്രാമസഭ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഗാന്ധിയന്‍ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഠിന പ്രയത്‌നം അനിവാര്യമാണ്. വളര്‍ന്ന് വരുന്ന തലമുറയുടെയും അകമഴിഞ്ഞ പിന്തുണ വേണം. കളക്ടര്‍ പറഞ്ഞു. കുട്ടികളുടെ സംശയങ്ങള്‍ക്ക് കൃഷ്ണതേജ മറുപടി നല്‍കി. കളക്ടറാവാന്‍ എന്താണ് പ്രാഥമികമായ ആവശ്യം എന്ന ചോദ്യത്തിന് നിത്യവും പത്രങ്ങള്‍ വായിക്കാന്‍ തയ്യാറായാല്‍ ഏതൊരാള്‍ക്കും കളക്ടറാവാന്‍ കഴിയുമെന്നും വിദ്യഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. കാരേങ്ങല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ കുട്ടികളുടെ ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്‍. ഷോബി അദ്ധ്യക്ഷത വഹിച്ചു.