എടക്കഴിയൂര്‍ നേര്‍ച്ച ; ഗതാഗത നിയന്ത്രണം ഇപ്രകാരം

Advertisement

Advertisement

ചാവക്കാട് എടക്കഴിയൂർ നേർച്ചയോടനുബന്ധിച്ച്  09-01-2024 രാത്രി 09.00 മണി മുതൽ 10-01-2024 പുലർച്ചെ 02.00 മണി വരെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ താഴെ പറയും പ്രകാരം ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.

► പൊന്നാനി ഭാഗങ്ങളിൽ നിന്നും വരുന്ന ട്രക്ക് കൺടെയിനർ ലോറികൾ ഒഴികെയുളള വാഹനങ്ങൾ മന്ദലംകുന്ന് നിന്നും തിരിഞ്ഞ് കുഴിങ്ങര വടക്കേക്കാട് അഞ്ഞൂര് വഴി കുന്നംകുളത്തേക്കും തമ്പുരാൻപടി ആനക്കോട്ട വഴി മമ്മിയൂർ വഴി കൊടുങ്ങല്ലൂർ ഭാഗത്തേക്കും പോകേണ്ടതാണ്.

► കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പൊന്നാനി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സ്റ്റേഷനു മുന്നിലൂടെ പോയി മമ്മിയൂർ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ആനക്കോട്ടവടക്കേകാട് – പുത്തന്‍പള്ളി – പാലപ്പെട്ടി വഴി ദേശീയപാതയിലേക്ക് കയറേണ്ടതാണ്.

► ട്രക്ക് , കണ്ടെയ്‌നര്‍ ലോറി എന്നീ വലിയ വാഹനങ്ങള്‍ മന്ദലംകുന്നിനു മുന്‍പായും, കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ ചേറ്റുവക്ക് മുന്‍പായും 09.01.2024 രാത്രി 09.00 മണി മുതല്‍ 10-01-2024 പുലര്‍ച്ചെ 02.00 മണി വരെ ഒതുക്കി നിര്‍ത്തേണ്ടതാണെന്നും പോലീസ് അറിയിച്ചു.