കുന്നംകുളം വടുതല വട്ടംപാടത്ത് സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് അപകടം

Advertisement

Advertisement

അപകടത്തില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.വട്ടംപാടം സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ 17 വയസ്സുള്ള ഹാത്തിം, മാളിയേക്കല്‍ വീട്ടില്‍ 19 വയസ്സുള്ള ദില്‍ഷാദ്,തമിഴ്‌നാട് സ്വദേശി ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. വട്ടംപാടം ഭാഗത്ത് നിന്നും വടുതല ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന സൈക്കിളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണാണ് മൂന്നുപേര്‍ക്കും പരിക്കേറ്റത്. ഇവരെ പരൂര്‍ കാരുണ്യം ട്രസ്റ്റ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഹാത്തിമിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.