ദേശീയപാത 66 അകലാട് അഞ്ചാംകല്ലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Advertisement

Advertisement

കോഴിക്കോട് പറമ്പില്‍ ബസാര്‍ ആദില്‍ (17), അനന്ദു (20), തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശി പ്രിന്‍സ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച ബൈക്ക് പുതിയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പഴയ റോഡില്‍ നിന്നും പുതിയ റോഡിലേക്ക് ദിശ മാറി കയറുകയും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. അപകട വിവരം അറിഞ്ഞെത്തിയ അകലാട് നബവി, ലൈഫ് കെയര്‍ എന്നീ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.