ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിളംബര മെഗാ അഭ്യാസപ്രകടനം നടത്തി

Advertisement

Advertisement

മന്ദലാംകുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിളംബര മെഗാ അഭ്യാസപ്രകടനം നടത്തി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഐ.എ.എസ്. ലോഗോ പ്രകാശനം നടത്തി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി രണ്ടായിരത്തിലധികം കരാട്ട പരിശീലകരാണ് ഇന്‍സ്ട്രക്ടര്‍ ഷിഹാന്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ബെല്‍റ്റ് നേടിക്കൊടുത്ത അധ്യാപകന്‍ എന്ന ബഹുമതിയും ഷിഹാന്‍ മുഹമ്മദ് സാലിഹ് കരസ്ഥമാക്കിയിട്ടുണ്ട്. ജനുവരി 13ന് നടക്കുന്ന 25 വാര്‍ഷികാഘോഷം ടി.എന്‍.പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്യും. അണ്ടത്തോട് പാപ്പാളിയില്‍ നടത്തിയ വിളംബര അഭ്യാസപ്രകടനം ഇന്‍സ്ട്രക്ടര്‍ ശിഹാന്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ സെന്‍സെയ്മാരായ നമീര്‍, കെ.സി.എം.ബാദുഷ, ഹുസൈന്‍ എടയൂര്‍, അമീന്‍ ദാമോദര്‍, റിജില്‍, അനീഷ, സെമ്പയ്മാരായ മുനീര്‍, ഷാരിഖ്, ഷഫീഖ്, റംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.