ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ നാലാമത്തെ കെ.സ്റ്റോര്‍ പുന്നയൂര്‍ക്കുളത്ത് ഉദ്ഘാടനം ചെയ്തു

Advertisement

Advertisement

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുമേഖലയുടെ ശാക്തീകരണവും അതിന്റെ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനവും ആണ് സാധാരണക്കാരന്റെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതെന്ന് എന്‍.കെ അക്ബര്‍ എംഎല്‍എ. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ നാലാമത്തെ കെ.സ്റ്റോര്‍ പുന്നയൂര്‍ക്കുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. മോശം നിലവാരത്തിലേക്ക് പോയിക്കൊണ്ടിരുന്ന കേരളത്തിലെ റേഷന്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് റേഷന്‍ കടകളെ കെ സ്റ്റോറുകള്‍ ആയി ഉയര്‍ത്തുന്നത്. കൊമേഴ്‌സില്‍ ഗ്യാസിന് പലതരത്തിലുള്ള വില ഈടാക്കുമ്പോള്‍ കെ സ്റ്റോര്‍ മുഖേന ചോട്ടാ ഗ്യാസ് , 10,000 രൂപ വരെയുള്ള ഇടപാടുകളും, സപ്ലൈകോ എല്ലാ ഉല്‍പ്പന്നങ്ങളും, മില്‍മ ഉല്‍പ്പന്നങ്ങളും വിതരണം നട്ത്തുന്നതിനൊപ്പം ചെറുകിട വ്യവസായ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുവാനുള്ള സൗകര്യവും ഒരുക്കിയതായി എം.എല്‍.എ. പറഞ്ഞു. തിങ്കളാഴ്ച കാലത്ത് അണ്ടത്തോട് എ.നൗഷാദിന്റെ ലൈസന്‍സിലുള്ള 188-ാം നമ്പര്‍ റേഷന്‍കടയിലാണ് കെ.സ്റ്റോര്‍ ഉദ്ഘാടനം നടന്നത്..