സമസ്ത തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉലമാ സമ്മേളനം ജനുവരി 10, ബുധനാഴ്ച തൊഴിയൂര്‍ ദാറുറഹ്‌മയില്‍ നടക്കും

Advertisement

Advertisement

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമസ്ത തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉലമാ സമ്മേളനം ജനുവരി 10, ബുധനാഴ്ച തൊഴിയൂര്‍ ദാറുറഹ്‌മയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30 ന് തൊഴിയൂര്‍ ഉസ്താദിന്റെ മഖാം സിയാറത്തോടെ പരിപാടി ആരംഭിക്കും. അബ്ദുല്ലത്തീഫ് ഹൈതമി സിയാറതിന് നേതൃത്വം നല്‍കും. തുടര്‍ന്ന് 9ന് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ പതാക ഉയര്‍ത്തും 9:15 ന് ആരംഭിക്കുന്ന ഒന്നാം സെഷനില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് എന്‍ കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദുല്‍ഉലമ സയ്യിദ് ജിഫ്രി മുഹമ്മദ് മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി എന്നിവര്‍ വിഷയാവതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍ ലതീഫ് ഹൈതമി, അബ്ദുല്‍ ഖാദര്‍ ദാരിമി ഗുരുവായൂര്‍, ഇബ്റാഹീം ഫൈസി പഴുന്നാന, മുസ്തഫ നദ്വി മരത്തംകോട്, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര തുടങ്ങിയവര്‍ പങ്കെടുത്തു