എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി

Advertisement

Advertisement

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. വടക്കേക്കാട് സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് മെമ്പര്‍ഷിപ്പ് വിതരണം നടത്തിയത്. പുന്നയൂര്‍ പഞ്ചായത്ത് പ്രസഡണ്ടും, എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ എരിയ സെക്രട്ടറിയുമായ ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സരിത ഷാജി അധ്യക്ഷയായിരുന്നു.കല്യാണി തയ്യിലിന് ആദ്യ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷിജില സതീഷ്, ലസിത രാജു,ജിജി ബാബു, പൂഷ്പാകരന്‍ എന്നിവര്‍ പങ്കെടുത്തു. മേഖല സെക്രട്ടറി ഫൈസല്‍ എ എ സ്വഗതവും, ലോക്കല്‍ സെക്രട്ടറി വിനോദ് നന്ദിയും പറഞ്ഞു.