കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കടവല്ലൂര്‍ സ്വദേശിനി സാനിയക്ക് സ്വര്‍ണ്ണം

Advertisement

Advertisement

തൃശൂര്‍ കൊടകര സഹൃദയ കോളേജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 55 കിലോഗ്രാം കുമിത്തെ വിഭാഗത്തിലാണ് സാനിയ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ജനുവരി 15 മുതല്‍ 20 വരെ ഭോപ്പാലില്‍ നടക്കുന്ന സൗത്ത്-വെസ്റ്റ് സോണ്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധികരിച്ച് സാനിയ മത്സരിക്കും. കടവല്ലൂര്‍ കിനോജി റിയു ഇന്ത്യ കരാത്തെ സ്‌കൂളിലെ സെന്‍സെയ് സുനിലിന്റെ കിഴിലാണ് സാനിയ കരാത്തെ പരിശീലനം നടത്തുന്നത്. കല്ലുംപുറം കാണാക്കോട്ടയില്‍ നാസര്‍ – മിസിരിയ ദമ്പതികളുടെ മകളായ സാനിയ അക്കിക്കാവ് എം.ഒ.സി കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.