‘അധ്യാപകരുടെ സ്‌കൂള്‍ അനുഭവങ്ങള്‍’ പുസ്തകമാക്കാന്‍ മണത്തല ഗവ.ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.

Advertisement

Advertisement

പഠിപ്പിച്ച അധ്യാപകര്‍ക്ക് ഗുരുദക്ഷിണയായി ‘അധ്യാപകരുടെ സ്‌കൂള്‍ അനുഭവങ്ങള്‍’ പുസ്തകമാക്കാന്‍ മണത്തല ഗവ.ഹൈസ്‌ക്കൂളിലെ എസ്എസ്എല്‍സി 87 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി ബോണ്‍ലസ് 10 സ്‌നേഹക്കൂട് സ്‌നേഹസംഗമത്തിലാണ് 36 വര്‍ഷത്തിനുശേഷം പഴയ പത്താം ക്ലാസുകാരും അധ്യാപകരും കുടുംബങ്ങളും ഒരുമിച്ചത്. സിനിമാ ഗാനരചയിതാവ് എം.ഡി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി.ശിവദാസ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വിവിധ സ്‌കൂളുകളില്‍ യുപി തലം മുതല്‍ പഠിപ്പിച്ച അധ്യാപകരെയും മണത്തല ഗവ.ഹൈസ്‌ക്കൂള്‍ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിത, കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.