വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേലയോടനുബന്ധിച്ചു എരുമപ്പെട്ടി പൊലീസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

Advertisement

Advertisement

വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേലയോടനുബന്ധിച്ചു എരുമപ്പെട്ടി പൊലീസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എരുമപ്പെട്ടി പൊലീസ്, ക്ഷേത്ര ട്രസ്റ്റി, ഭരണസമിതി. വിവിധ ദേശക്കാര്‍, കുതിര സമുദായങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് യോഗം നടന്നത്. എരുമപ്പെട്ടി സി.ഐ അജിത്ത് കുതിരവേല സുഗമമായി നടത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. ക്ഷേത്രം ട്രസ്റ്റീ ശിവദാസന്‍ പവരുവഴിക്കാട്ട്, ക്ഷേത്രം പ്രസിഡന്റ് തെക്കൂട്ട് ശ്രീരാമന്‍, സെക്രട്ടറി സുജീഷ് ആരുവാതോട്ടില്‍, ജനറല്‍ കണ്‍വീനര്‍ മനോജ് പെരുവഴിക്കാട്ട്, വിവിധ ദേശ സമുദായ കുതിര കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.