കാട്ടകാമ്പാല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു.

Advertisement

Advertisement

കാട്ടകാമ്പാല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ആറാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പഴഞ്ഞി സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനം കുന്നംകുളം നിയോജക മണ്ഡലം സംഘടന ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.ജയശങ്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എസ് ഷഹീര്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ് മണികണ്ഠന്‍, പഞ്ചായത്തംഗം എം.എ അബ്ദുള്‍ റഷീദ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍, കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.