ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനെ അനുസ്മരിച്ചു.

Advertisement

Advertisement

ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനെഅനുസ്മരിച്ചു.ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തിയശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഭരണസമിതി അംഗങ്ങളായ സി. മനോജ്, വി.ജി. രവീന്ദ്രന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്. മായാദേവി എന്നിവരും ആരാധകരും പുഷ്പാര്‍ച്ചന നടത്തി. ദിവസത്തിലെ ഗോകുല്‍, ഗജേന്ദ്ര, ദേവദാസ്, ദേവി, ഗോപി കണ്ണന്‍ എന്നീ ആനകള്‍ പത്മനാഭന്റെ പ്രതിമക്ക് മുന്നില്‍ അണിനിരന്ന് പ്രണാമം അര്‍പ്പിച്ചു.2020 ഫെബ്രുവരിയിലാണ് ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സഹസ്ര കലശം ചടങ്ങുകള്‍ നടക്കുന്നതിന്റെ തലേന്നാണ് ദേവസ്വം അനുസ്മരണം സംഘടിപ്പിക്കുന്നത്.