പുരോഗമന കലാസാഹിത്യ സംഘം തൈക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.

Advertisement

Advertisement

മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കൊരുമിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം തൈക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. മതേതര ഇന്ത്യ എന്ന വിഷയത്തില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ജംഷീദ് അലി പ്രഭാഷണം നടത്തി. ചൊവ്വല്ലൂര്‍പ്പടി തിരിവില്‍ നടന്ന പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡണ്ട് ജെയിംസ് മാസ്റ്റര്‍ അധ്യക്ഷനായി. പു.ക.സ മണലൂര്‍ ഏരിയാ പ്രസിഡണ്ട് അബ്ദുള്‍ ഹക്കീം, ജോയിന്റ് സെക്രട്ടറി ഏ.കെ. അഭിലാഷ്, എം.എ. ഷാജി,ശങ്കരനാരായണന്‍, ജിഫ്രു എന്നിവര്‍ സംസാരിച്ചു.