കൈരളി ന്യൂറോ സയന്‍സ് സൊസൈറ്റിയുടെ സമ്മേളനത്തോടനുബന്ധിച്ച് വാക്കത്തോണ്‍ സംഘടിപ്പിച്ചു.

Advertisement

Advertisement

സംസ്ഥാനത്തെ ന്യൂറോളജി ഡോക്ടര്‍മാരുടെ സംഘടനയായ കൈരളി ന്യൂറോ സയന്‍സ് സൊസൈറ്റിയുടെ സമ്മേളനത്തോടനുബന്ധിച്ച് വാക്കത്തോണ്‍ സംഘടിപ്പിച്ചു.ഫെബ്രുവരി 16,17,18 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി തേക്കിന്‍കാട് തെക്കെഗോപുരനടയില്‍ ഐ. എം.എ. തൃശൂരിന്റെയും ഐ.എം.എ. ജൂബിലിയുടെയും തൃശൂര്‍ ന്യൂറോളജിക്കല്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര അപസ്മാര ദിനത്തോട് അനുബന്ധിച്ചുള്ള പൊതുജന അവബോധ പരിപാടിയായ വാക്കത്തോണ്‍ സംഘടിപ്പിച്ചത്.കൈരളി ന്യൂറോ സയന്‍സസ് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ ടിനു രവി എബ്രഹാം വാക്കത്തോണിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. നൂറോളം ഡോക്ടര്‍മാരും പൊതുജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ വി ടി ഹരിദാസിന്റെ നേതൃത്വത്തില്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ അപസ്മാര പഠനക്ലാസ് നടന്നു.