സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു

Advertisement

Advertisement

സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുന്നതിനും മാനവികത ഉള്‍ക്കൊള്ളുന്ന ചിന്ത വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വളര്‍ത്തിയെടുക്കുന്നതിനും സാങ്കേതിക വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു . വിദ്യ എഞ്ചിനീയറിംഗ് കോളേജിന്റെ സംരംഭമായ വിദ്യ എംപവര്‍മെന്റ് സെന്റ്ര്‍ (വിസെക് ) ന്റെ അവാര്‍ഡ് ദാന ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി മുഖ്യ പ്രഭാഷണം നടത്തി.കുട്ടികളിലെ ശാസ്ത്ര അവബോധം പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച സയന്‍സ് ഓണ്‍ലൈന്‍ ക്വിസ് വിജയികള്‍ ആയ ആര്‍ദ്ര കൃഷ്ണകുമാര്‍, അതുല്‍, വൈഗ മഹേഷ് എന്നി വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന ദാനവും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഐ സി ടി ചീഫ് പാട്രന്‍ അശോകന്‍, വി ഐ സി ടി ഇ സി അംഗം കെ കെ തിലകന്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അഡ്വ: ഉണ്ണിരാജന്‍ ,ഹോണററി അഡൈ്വസര്‍ മോഹനചന്ദ്രന്‍, വി ഐ സി ടി കോര്‍ഡിനേറ്റര്‍ ഇ ജി അശോകന്‍ എന്നിവര്‍ നിര്‍വഹിച്ചു.സേക്രട്ട് ഹാര്‍ട്ട് വിദ്യാലയത്തിലെ വിദ്യാര്‍ഥി മഹേഷ്വരിമധു പ്രബന്ധം അവതരിപ്പിച്ചു . വിസെക് ലോഗോയും വെബ്‌സൈറ്റും ചടങ്ങില്‍ പ്രകാശനം ചെയ്തു. വിദ്യയിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രിന്‍സിപ്പല്‍ ഡോ. സജി സി ബി വിശദീകരിച്ചു.വിസെക് വോളണ്ടിയര്‍മാര്‍ക് ഉള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.,ഡീന്‍ അക്കദമിക്ക്‌സ് ഡോ സുധ ബാലഗോപാലന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുനിത സി,വിസെക് കണ്‍വീണര്‍ ഡോ. സിജു കെ സി, പി ടി എ പ്രസിഡണ്ട് മനോജ് ചാലക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപ്രകടനവും അരങ്ങേറി .