മണിമലര്‍ക്കാവ് അംഗന്‍വാടി പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ പ്രതിഷേധിച്ചു.

Advertisement

Advertisement

വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് അംഗന്‍വാടി പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ പ്രതിഷേധിച്ചു. 8 മാസത്തോളമായി പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്.നിലവില്‍ മറ്റുവാര്‍ഡുകളിലെ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് താത്കാലികമായി വെള്ളം ലഭിക്കുന്നത്. കുടിവെള്ള ക്ഷാമത്തെക്കുറിച്ച് 12-ാം വാര്‍ഡ് മെമ്പറോഡ് നിരവധി തവണ പരാതിപറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കക്ഷി-രാഷ്ടീയ ഭേദമന്യേ ജനകീയസമിതി രൂപീകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മെമ്പറുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ജനകീയ സമിതി, മെമ്പര്‍ക്കെതിരെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മെമ്പറുടെ നേതൃത്വത്തില്‍ ഈ പോസ്റ്ററുകള്‍ നശിപ്പിക്കുകയാണുണ്ടായതെന്ന് ജനകീയസമിതി അംഗങ്ങള്‍ ആരോപിക്കുന്നു. ജനകീയസമരങ്ങളെ ഗുണ്ടായിസത്തിലൂടെ എതിര്‍ക്കുന്ന മെമ്പര്‍ക്കെതിരെ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസിദ്ധമായ മണമലര്‍ക്കാവ് വേല നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്ത വാര്‍ഡ് മെമ്പറുടെ ധിക്കാരപരമായ നടപടി അവസാനിപ്പിക്കുകയും ജനങ്ങളുടെ ആവശ്യം നിറവേറ്റുകയും ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.