വേലൂരില്‍ ഏഴാമത് ഗ്രാമകം നാടകോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പുസ്തകോത്സവം സംഘടിപ്പിക്കുന്നു.

Advertisement

Advertisement

ഏപ്രില്‍ 5 മുതല്‍ 9 വരെ വേലൂരില്‍ ഏഴാമത് ഗ്രാമകം നാടകോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മണിമലര്‍ക്കാവ് വേല ദിവസങ്ങളായ ഫെബ്രുവരി 13,14,15,16 തിയ്യതികളിലാണ് പുസ്‌കോത്സവം. 13നു വൈകീട്ട് 4മണിക്ക് മണിമലര്‍ക്കാവ് വായനശാല പരിസരത്ത് ആരംഭിക്കുന്ന മേള പ്രശസ്ത കവയിത്രി ബിലു പത്മിനി നാരായണന്‍ ഉദ്ഘാടനം ചെയ്യും. പ്രധാനപ്പെട്ട മുഴുവന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുസ്തകോത്സവത്സത്തില്‍ ഇഷ്ട്ടപ്പെട്ട പുസ്തകങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട എല്ലാ പുസ്തകോല്‍സവങ്ങളും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. അതുകൊണ്ടു തന്നെ ഈ വര്‍ഷവും കൂടുതല്‍ ആളുകള്‍ പുസ്തകം കാണാനും വാങ്ങാനുമായി ഇവിടെയെത്തിചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.