പുന്നയൂര്‍ക്കുളം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ബാലസഭ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.

Advertisement

Advertisement

പുന്നയൂര്‍ക്കുളം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ബാലസഭ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ ശാക്തീകരണ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മീന്‍ ഷഹീര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ.നിഷാറിന്റെ അധ്യക്ഷതയില്‍ ട്രെയിനര്‍ നദീറ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലത്തയില്‍ മൂസ, വാര്‍ഡ് മെമ്പര്‍ ഇന്ദിരാ പ്രബുലന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍ സ്വാഗതവും ബാലസഭ കണ്‍വീനര്‍ സുജിന യൂസഫ് നന്ദിയും പറഞ്ഞു.