പോര്‍ക്കളേങ്ങാട് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം.

Advertisement

Advertisement

പോര്‍ക്കളേങ്ങാട് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ ചെമ്മണ്ണൂര്‍ സ്വദേശി 48 വയസ്സുള്ള പീതാംബരനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.