വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് കുതിരവേല ഫെബ്രുവരി 13,14,15,16 എന്നി ദിവസങ്ങളില്‍ ആഘോഷിക്കും.

Advertisement

Advertisement

ചരിത്ര പ്രശസ്തമായ വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് കുതിരവേല ഫെബ്രുവരി 13,14,15,16 എന്നി ദിവസങ്ങളില്‍ ആഘോഷിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട് പറഞ്ഞു. നാദവര്‍ണ്ണ വിസ്മയം പെയ്തിറങ്ങുന്ന കുതിരവേലക്ക് വേലൂര്‍ ദേശ കുതിരയുടെ തല കൊളുത്തന്നതോടെയാണ് ആരംഭമാകുക. അശ്വതി നാളിലെ രാവിലെ നടക്കല്‍ പറവെപ്പ് വിശേഷാല്‍ പൂജ, ചുറ്റുവിളക്ക് ദീപാരാധന എന്നിവയ്ക്ക്‌ശേഷം, വൈകുന്നേരം 5 മണിയോടെ വേലൂര്‍ വടക്കുമുറി കുതിരപ്പറമ്പില്‍ നിന്നും വേലൂര്‍ ദേശ കുതിര എഴുന്നള്ളിപ്പ് ആരംഭിക്കും. വേലുപറമ്പില്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ കാളി , മൂക്കാന്‍ ചാത്തന്‍ അടങ്ങിയ അവകാശവേലയും ദേശ കുതിരയെ അനുഗമക്കും. വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തില്‍ മേളവും ചേലക്കര ബ്രതേഴ്‌സിന്റെ നാദസ്വരവും ,ഷാവോലിന്‍ മുല്ലശേരിയുടെ പൂക്കാവടി എന്നിവ വേലൂര്‍ ദേശ കുതിരക്കുീ, അയ്യപ്പന്‍ക്കാവിന്റെ കുതിരക്ക് – കലാകാരന്‍ ശിങ്കാരിമേളവും, ഷാവോലിന്‍ മുല്ലശേരിയുടെ ചെണ്ട് കാവടിയും ,നാടന്‍ കലാരൂപങ്ങളും,അകമ്പടിയാകും.വൈകുനേരം 5 മണിക്ക് വേലൂര്‍ ദേശകുതിരക്ക് തലകൊളുത്തുന്നതോടെ അമ്പലകുതിരക്കും തലക്കൊളുത്തും സന്ധ്യക്ക് വേലൂര്‍ ദേശ കുതിര കാവുകയറുന്നതോടെ മറ്റ് കുതിരകളും ക്ഷേത്രത്തിലെത്തും. ഭരണി വേലയില്‍ ദേശകുതിരകളും കുട്ടിക്കുട്ടികളും ക്ഷേത്രത്തിലെത്തും സന്ധ്യക്ക് വേലയുടെ ‘പ്രധാന ആകര്‍ഷണമായ പ്രസിദ്ധമായ അരിതാലത്തിന് തിരികൊളുത്തും . രാത്രി 10 ന് 101 കലാകാരന്മാര്‍ അണിനിരക്കുന്ന പ്രസിദ്ധമായ അരിപ്പറ മേളം ആരംഭിച്ച് പുലര്‍ച്ചെ ഒരു മണിക്ക് സമാപിക്കും.