മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്കായി അന്‍സാര്‍ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്.

Advertisement

Advertisement

മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്കായി പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും സംയുക്തമായി സമാഹരിച്ച തുകയുടെ ചെക്ക് അന്‍സാര്‍ ഹയര്‍ എജ്യുക്കേഷന്‍ സിഇഒ ഷാജു മുഹമ്മതുണ്ണി, പ്രിന്‍സിപ്പല്‍ ഡോ. കെ ടി കമാലുദീന്‍ എന്നിവര്‍ ചേര്‍ന്ന് മാധ്യമം കുന്ദംകുളം ഏരിയ കോര്‍ഡിനേറ്റര്‍ എം.എ. കമറുദ്ദീന് കൈമാറി. പദ്ധതിയിലേക്കായി കൂടുതല്‍ തുക സമാഹരിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉപഹാരം മാധ്യമം എക്‌സി ക്യൂട്ടീവ് ഓഫീസര്‍ റ്റി.എം. കുഞ്ഞുമുഹമ്മത് വിതരണം ചെയ്തു. മാധ്യമം ഹെല്‍ത്ത് കെയര്‍ കോളേജ് കോര്‍ഡിനേറ്റര്‍ കെ.പി.ഹബീബ് റഹ്‌മാന്‍, കോളേജ് ചെയര്‍പേഴ്‌സണ്‍ ഫിസ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.