പെരുമ്പിലാവ് അന്‍സാര്‍ ട്രൈയ്‌നിങ് കോളജിലെ കലാമേളയുടെ ഉദ്ഘാടനം നടന്നു

Advertisement

Advertisement

പെരുമ്പിലാവ് അന്‍സാര്‍ ട്രൈയ്‌നിങ് കോളജിലെ കലാമേളയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ഡോ. ജമീല്‍ അഹമ്മദ് നിര്‍വ്വഹിച്ചു.
കോളജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ദൃശ്യ എന്‍.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. മഹമൂദ് ശിഹാബ് കെ.എം, സ്റ്റാഫ് അഡൈ്വസര്‍ ഷൈജ . എം.കെ ഫൈന്‍ ആര്‍ട്‌സ് അഡൈ്വസര്‍ ഗീത ഭാസ്‌ക്കരന്‍, ജനറല്‍ ക്യാപ്റ്റന്‍ അന്‍സബ അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. ഷഹ് മ ഹമീദ് ഗാനം അവതരിപ്പിച്ചു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന നാല്പത് ഇനങ്ങളിലെ കലാ മത്സരങ്ങള്‍ അഞ്ച് വേദികളായി തുടക്കം കുറിച്ചു.