ചാലിശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്‌കൃത കലാ ശില്‍പശാല നടത്തി.

Advertisement

Advertisement

ചാലിശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്‌കൃത കലാ ശില്‍പശാലനടത്തി. കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ സഹകരണത്തോടെയാണ് സോപാനം 2024 എന്നപേരില്‍ പരിപാടി നടത്തിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാ ശില്പശാലയുടെ ഉദ്ഘാടനം ഓള്‍ ഇന്ത്യ റേഡിയോയില്‍ സംസ്‌കൃത വാര്‍ത്ത അവതാരകനായിരുന്ന സംസ്‌കൃത പണ്ഡിതന്‍ ഡോ. ബലദേവാനന്ദ സാഗര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ടി.എസ് ദേവിക ടീച്ചര്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ബലദേവാനന്ദ സാഗര്‍ നിര്‍വ്വഹിച്ചു. പുറനാട്ടുകര സംസ്‌ക്യത കോളേജിലെ പ്രൊഫസര്‍ ഗിരിധര റാവു മുഖ്യ അതിഥിയായിരുന്നു. ഇരുവരെയും ദേവിക ടീച്ചര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.വാര്‍ഡ് മെമ്പര്‍ നിഷ അജിത്ത് കുമാര്‍, സംസ്‌കൃത അദ്ധ്യാപകരായ പദ്മനാഭന്‍ , സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അങ്ങാടിപ്പുറം ഭവിനേഷിന്റെ സോദാഹരണവും ഉണ്ടായിരുന്നു. രാജു മാരാര്‍ കടവല്ലൂര്‍ ഇടക്കയില്‍ പക്കമേളം ഒരുക്കി. വിദ്യാര്‍ത്ഥികളായ നിരഞ്ജന പദ്മനാഭന്‍, റിദ ഫാത്തിമ, ഹരി ഗോവിന്ദ് എന്നിവര്‍ കൂടെ അഷ്ടപദി ആലാപനം നടത്തി.