കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക കടയടപ്പ് സമരം പൂര്‍ണ്ണം.

Advertisement

Advertisement

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക കടയടപ്പ് സമരം മേഖലയില്‍ പൂര്‍ണ്ണം. ചൂണ്ടല്‍, കണ്ടാണശ്ശേരി പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് കടയടപ്പ് സമരം. ചൊവ്വാഴ്ച്ച രാത്രി എട്ട് മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സംസ്ഥാനവ്യാപകമായുള്ള കടയടപ്പ് സമരം നടത്തുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് കടയടപ്പ് സമര ദിവസം തുറന്ന് പ്രവര്‍ത്തിച്ചത്. സാധാരണ കടയടപ്പ് ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാറുള്ള ഹോട്ടലുകളും, സമരത്തിന്റെ ഭാഗമായി തുറന്ന് പ്രവര്‍ത്തിച്ചില്ല ഇരു പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളായ കേച്ചേരി, ചൂണ്ടല്‍, മറ്റം, കൂനംമൂച്ചി എന്നിവടങ്ങളില്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപ്പിച്ച് സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു.