ഗുരുവായൂര്‍ ഉത്സവത്തിന്റെ വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് പുറത്തിറക്കി.

Advertisement

Advertisement

ഗുരുവായൂര്‍ ഉത്സവത്തിന്റെ വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് പുറത്തിറക്കി. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ നോട്ടീസിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. തന്ത്രി ചേന്നാസ്ദിനേശന്‍ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറസുരേന്ദ്രന്‍, മനോജ് ബി നായര്‍, വി.ജി.രവീന്ദ്രന്‍ , അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി.മനോജ് കുമാര്‍, ടി.രാധിക, പബ്‌ളിക്കേഷന്‍ അസി.മാനേജര്‍ കെ.ജി.സുരേഷ് കുമാര്‍, പി.ആര്‍.ഒ വിമല്‍.ജി.നാഥ്, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.