സഭാതര്‍ക്കത്തെ തുടര്‍ന്നുള്ള മനുഷ്യാവകാശ ലംഘനം: റവന്യൂ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി

Advertisement

Advertisement

ചാലിശേരി സെന്റ് പീറ്റേഴ്‌സ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവക വിശ്വാസികള്‍ക്ക് സെമിത്തേരിയിലെ കല്ലറകളില്‍ പ്രാര്‍ത്ഥിക്കുവാന്‍ കഴിയാതെ നിരന്തരം മനുഷ്യവകാശ ലംഘനം നടത്തുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം തടസ്സം നില്‍ക്കുന്ന സാഹചര്യത്തില്‍ റവന്യൂ – പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗവുമായി വിശദമായി ചര്‍ച്ച നടത്തി.സര്‍ക്കാര്‍ കേരള ക്രിസ്ത്യന്‍ സെമിത്തേരി ആക്ട് 2020 അനുശാസിക്കുന്ന പരിരക്ഷ യാക്കോബായ വിശ്വാസികള്‍ക്ക് ഉറപ്പ് വരുത്തണമെന്നും മനുഷ്യവകാശ ലംഘനത്തിന് കേസെടുക്കണമെന്നും യാക്കോബായ വിഭാഗം അധികാരികളോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ റിപ്പോര്‍ട്ട് സബ് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചര്‍ച്ചയില്‍ ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഗിരിജദേവി .പി,പട്ടാമ്പി തഹസില്‍ദാര്‍ ടി.ജി.ബിന്ദു , ചാലിശേരി എസ്.എച്ച്.ഒ.കെ.സതീഷ് കുമാര്‍ , എസ്.ഐ. ടി.വി. ഋഷി പ്രസാദ് , വികാരി ഫാ. എല്‍ദോസ് ചിറക്കുഴിയില്‍ , ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍ സി.ഇ.ചാക്കുണ്ണി , നിയമ ഉപദേഷ്ടാവ് അഡ്വ എം.കെ.അയ്യപ്പന്‍, സി.യു. രാജന്‍ ,തോംസണ്‍ കെ.വര്‍ഗ്ഗീസ് ,തമ്പി കൊള്ളന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.