ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

Advertisement

Advertisement

ഭാരത് സര്‍ക്കാര്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും എളവള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.ജേഴ്‌സിയും തൊപ്പിയും അണിഞ്ഞ 75 വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.എളവള്ളി ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി 14,15,16 തീയതികളില്‍ നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചത്.എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. വികസന കാര്യസ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഡി.വിഷ്ണു അധ്യക്ഷനായി. ജനപ്രതിനിധികളായ ടി.സി.മോഹനന്‍,ശ്രീബിത ഷാജി,സനില്‍ കുന്നത്തുള്ളി,ഷാലി ചന്ദ്രശേഖരന്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ അബ്ദുള്‍ മനാഫ്, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് പി.പി.അംജിത്ത് ഷേര്‍ എന്നിവര്‍ സംസാരിച്ചു.