വടക്കേക്കാട് ഡിവിഷന്‍ മെമ്പര്‍ റഹീം വീട്ടിപ്പറമ്പിലിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അഞ്ച് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി

Advertisement

Advertisement

തൃശൂര്‍ ജില്ല പഞ്ചായത്ത് വടക്കേക്കാട് ഡിവിഷന്‍ മെമ്പര്‍ റഹീം വീട്ടിപ്പറമ്പിലിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അഞ്ച് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി.വടക്കേകാട് പഞ്ചായത്തിലെ മാളിയേക്കല്‍ കോളനി,പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തൃപറ്റ് കോളനി, കൊട്ടിലിങ്ങല്‍ കോളനി, മന്നലാംകുന്ന് കിണര്‍ എസ് സി കോളനി, പുന്നയൂര്‍ പഞ്ചായത്തിലെ നായാടി കോളനി എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. തൃശൂര്‍ ജില്ല പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ റഹിം വീട്ടി പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആലത്തയില്‍ മൂസ , ബിന്ദു ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ശംസു. എന്നിവര്‍ പങ്കെടുത്തു. വടക്കേകാട് പഞ്ചായത്ത് മാളിയേക്കല്‍ കോളനി മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ നബീല്‍ അധ്യക്ഷനായി.