പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യം കുടുംബ സംഗമവും മെഡിക്കല്‍ക്യാമ്പും സംഘടിപ്പിച്ചു.

Advertisement

Advertisement

പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യം കുടുംബ സംഗമവും മെഡിക്കല്‍ക്യാമ്പും സംഘടിപ്പിച്ചു.
പരൂര്‍ കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു നടന്ന സംഗമത്തില്‍ കാരുണ്യം ചാരിറ്റബിള്‍ട്രസ്റ്റ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് വീട്ടിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യം വൈസ് ചെയര്‍മാന്‍ ഷരീഫ് പാണ്ടോത്തയില്‍ , രക്ഷാധികാരി മുസ്തഫ കീടത്തയില്‍ , അബൂബക്കര്‍ പാറയില്‍ എന്നിവര്‍സംസാരിച്ചു. തുടര്‍ന്ന് നടന്ന മോട്ടിവേഷന്‍ സെക്ഷനില്‍ എഴുത്ത്കാരന്‍ ഹക്കീം വെളിയത്ത് ജീവിത മൂല്യങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുത്തു. ഹോമിയോ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍ മിസിരിയ, ഡോക്ടര്‍ സെറീന എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്തു. നൂറു നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണവും റാബിയ എന്ന സഹോദരിക്കുള്ള ചികിത്സാ സഹായ ഫണ്ടും ചടങ്ങില്‍ വിതരണം ചെയ്തു. റഷീദ് പരൂര്‍ നേതൃത്വം നെല്‍കി. കാരുണ്യം ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ ആറ്റുപുറം നന്ദിയും പറഞ്ഞു.